രാജീവ് ഗാന്ധി അനുസ്മരണം
Friday 23 May 2025 12:05 AM IST
കോഴഞ്ചേരി : കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൻ അദ്ധ്യക്ഷത വഹിച്ചു. സി വർഗീസ്, സുനിത ഫിലിപ്പ്, ജോൺ ഫിലിപ്പോസ്, ജോസ് പുതുപ്പറമ്പിൽ, വിജു കോശി സൈമൺ, ഹരീന്ദ്ര നാഥൻ നായർ, സജു കുളത്തിൽ, ബെഞ്ചമിൻ ഇടത്തറ, ചെറിയാൻ ഇഞ്ചക്കലോടി, ആനി ജോസഫ്, ഫിലിപ്പ് വഞ്ചിത്ര, ലിബു മലയിൽ, മോനച്ചൻ വലിയപറമ്പിൽ, ജിബി തോമസ്, ലാൽജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.