ആദരിച്ചു
Friday 23 May 2025 12:10 AM IST
അടൂർ: നവോദയ വിദ്യാലയങ്ങളുടെ പ്ലസ് ടു (കൊമേഴ്സ് ) പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ നിഭ എൻ.പ്രഭയെ എസ്.എൻ.ഡി.പിയോഗം ഐക്കാട് കിഴക്ക് 3564-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.സുസ് ലോവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.കെ.വിജയൻ , വൈസ് പ്രസിഡന്റ് എൻ.സോമൻ , പി.മോഹനൻ , അമ്പിളി ഷിബു , എസ്.ശോഭന, വിജയകുമാരി എന്നിവർ പ്രസംഗിച്ചു.