ബാലോത്സവം സമാപിച്ചു

Friday 23 May 2025 12:13 AM IST

കൊടുമൺ : ഐക്കാട് വടക്ക് ജയ്‌ഹിന്ദ് ലൈബ്രറിയുടേയും സി.വി.രാമൻ യുറീക്കാ ബാലവേദിയുടേയും ആഭിമുഖ്യത്തിൽ നടത്തിയ ബാലോത്സവം സമാപിച്ചു. കുമ്പളത്തു പത്മകുമാർ നയിച്ച നാടക പരിശീലനം, വായനാവസന്തം എന്നിവ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.സതീകുമാരി ഉദ് ഘാടനം ചെയ്തു. വായനയുടെ രസതന്ത്രത്തെപ്പറ്റി പി.സജീവ് ക്ലാസ് നയിച്ചു. ഭരതനാട്യത്തിന്റെ വിവിധ ഘട്ടങ്ങൾ അഡ്വ.രാഗം അനൂപും ശിഷ്യരും അവതരിപ്പിച്ചു. ജി.സ്റ്റാലിൻ, എം.ടി.പ്രസന്നൻ, കെ.സുഭാഷ്, ഡി.പ്രസാദ്, ആർ.ഷാജി, സെൽവകുമാർ, പ്രമീള, ടി.എൻ.സരസ്വതി എന്നിവർ നേതൃത്വം നൽകി.