സ്കൂൾ നവീകരണം

Friday 23 May 2025 12:20 AM IST

കോന്നി: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി മലയാലപ്പുഴ ജെ.എം.പി. എച്ച് സ്കൂൾ നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂൾ നവീകരിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ തകർന്ന സീലിംഗ് പൂർണമായി മാറ്റി പുതിയത് സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീജ പി നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജിത് ടി​.ആർ, എലിസബത്ത് രാജു, സലീന എം.ആർ, ശ്രീകുമാർ നായർ, പ്രകാശ് എന്നിവർ സംസാരിച്ചു.