എമർജൻസി മെഡിസിൻ ദിനാചരണം
Friday 23 May 2025 12:20 AM IST
തിരുവല്ല : ലോക എമർജൻസി മെഡിസിൻ ദിനാചരണത്തോട് അനുബന്ധിച്ച് അത്യാഹിതങ്ങളിൽ അകപ്പെടുന്നവർക്ക് എങ്ങനെ പ്രാഥമിക ചികിത്സയും കൃതിമ ശ്വാസവും നൽകണം എന്നതിനെക്കുറിച്ച് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗം ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഫ്ലാഷ് മോബും പൊതുജന അവബോധ പരിപാടികളും സംഘടിപ്പിച്ചു. ടി.എം.എം അക്കാദമിയിലെ വിദ്യാർത്ഥികൾ വിവിധ രക്ഷാപ്രവർത്തനരീതികൾ അവതരിപ്പിച്ചു. ടി.എം.എം എമർജൻസി വിഭാഗം കൺസൽട്ടന്റുമാരായ ഡോ.അബ്ദുൽ റസാഖ്, ഡോ.അരുൺ.എസ്, പ്രയ്‌സി മോനച്ചൻ എന്നിവർ പ്രസംഗിച്ചു. ടി.എം.എം ആശുപത്രി അങ്കണത്തിലും ബസ് സ്റ്റാൻഡിലും മുത്തൂരിലും എസ്.സി കവലയിലും ബോധവത്കരണം നടത്തി.