മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും
Friday 23 May 2025 12:22 AM IST
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ആയുഷ് ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റിക്കു മോനി വർഗീസ്, ഷൈജു എം.സി, മാത്തൻ ജോസഫ്, സനിൽകുമാരി, സുഭദ്ര രാജൻ, ചന്ദ്രു എസ്.കുമാർ എന്നിവർ സംസാരിച്ചു. ഡോ.ജിസ് മേരി, ഡോ.ബിജി വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.