കാട്ടാനയെ ഭയന്ന് കുളത്തുമണ്ണും കല്ലേലിയും

Friday 23 May 2025 12:34 AM IST

കോന്നി : നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിലെ കല്ലേലി, കുളത്തുമൺ ഭാഗങ്ങളിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലകൾ കാട്ടാന ഭീതിയിലാണ്. കാ​ട്ടാ​നക്കൂട്ടം കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചിട്ട് കാ​ട് ക​യ​റു​ന്നത് പതിവായിരിക്കുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ക​ല്ലേ​ലി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തും നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യി. കോന്നി - കൊക്കാത്തോട് വനപാതയിലെ കല്ലേലി ഭാഗത്ത് രാത്രിയിലും പകലും കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്. കുളത്തു മണ്ണിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവം അടുത്തിടെ ഏറെ വിവാദമായി മാറിയിരുന്നു. കല്ലേലിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് മുതൽ ശിവ ചാമുണ്ഡി ക്ഷേത്രം വരെയുള്ള ഭാഗങ്ങളിൽ ഒറ്റയാന്റെ സാന്നിദ്ധ്യം പതിവാണ്. കുളത്തുമണ്ണിലെ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തി. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളും ഭയപ്പാടിലാണ്. ഇവിടെ പലതവണ തൊഴിലാളികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

വ​നാ​തി​ർ​ത്തി​ക​ളി​ലെ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി തെ​ങ്ങും ക​വു​ങ്ങു​ക​ളു​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച​ത്. ന​ഷ്ടപ​രി​ഹാ​രം ല​ഭി​ക്കാ​റി​ല്ല എ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ട്ടാ​ന ശ​ല്യം വ​ർ​ദ്ധി​ച്ച​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

സൗ​രോ​ർ​ജ വേ​ലി​ക​ൾ തകർന്നു

വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​ക​ൾ പ​ല​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ൽ ഇ​റ​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണം. സൗ​രോ​ർ​ജ വേ​ലി​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ യ​ഥാ​സ​മ​യ​ത്ത് ന​ട​ത്താ​ത്ത​തും പ്ര​തി​സ​ന്ധിക്ക് കാരണമാകുന്നു. വ​നാ​തി​ർ​ത്തി​ക​ളി​ൽ വ​ലി​യ കി​ട​ങ്ങു​ക​ൾ കു​ഴി​ച്ചോ സൗ​രോ​ർ​ജ വേ​ലി​ക​ൾ തീ​ർ​ത്തോ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

കാട്ടാനശല്യം ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. പരിഹാരം ഉണ്ടാകണം. മിനി മോഹൻ

(സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം )