ശ്രദ്ധിച്ചാൽ തടയാം തീപിടിത്തം

Friday 23 May 2025 12:45 AM IST
കോ​ഴി​ക്കോ​ട് ​മൊ​ഫ്യൂ​സി​ൽ​ ​ബ​സ്റ്റാ​ൻ​ഡി​ൽ​ ​തീ​പ്പി​ടു​ത്ത​ത്തി​ൽ​ ​ക​ത്തി​യ​മ​ർ​ന്ന​ ​കെ​ട്ടി​ടം

75% തീപിടിത്തവും അവധി ദിവസങ്ങളിൽ

കോഴിക്കോട്: കൃത്യമായ നഗരാസൂത്രണവും ശ്രദ്ധയുമുണ്ടെങ്കിൽ കോഴിക്കോട്ട് തുടർക്കഥയാകുന്ന തീപിടിത്തം ഒഴിവാക്കാമെന്ന് വിദഗ്ദ്ധർ. കാലിക്കറ്റ് ടെക്സ്റ്റെെൽസിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമുണ്ടായ വൻ തീപിടിത്തങ്ങൾ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിടെ നാൽപ്പതോളം തീപിടിത്തങ്ങളാണ് കോഴിക്കോട്ടുണ്ടായത്. വർഷങ്ങൾക്ക് മുമ്പ് എട്ട് പേരുടെ മരണത്തിനിടയാക്കിയ മിഠായിത്തെരുവ് തീപിടിത്തത്തെ തുടർന്ന് ഫയർ ഓഡിറ്റ് കർശനമാക്കണമെന്ന് ഫയർഫോഴ്സ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്ചയുണ്ടായെന്ന് മേയറും സമ്മതിച്ചു. ഈ സാഹചര്യത്തിൽ നിരവധി നിർദ്ദേശങ്ങളാണ് അഗ്നിശമന സേനയും സംഘടനകളും മറ്റും മുന്നോട്ടു വയ്ക്കുന്നത്.

കാണാൻ ഭംഗി, പക്ഷേ അപകടം

ഭംഗിക്കായി കെട്ടിടത്തിന് പുറത്ത് പാനൽ നിർമ്മിക്കരുത്. ഇത് അനധികൃതമാണ്. ജനലുകൾ പൂർണ്ണമായും അടയ്ക്കരുത്. തീപിടിത്തമുണ്ടായാൽ അകത്തു കയറാൻ ജനലുകളാണ് സേനാംഗങ്ങൾ പ്രധാനമായും ഉപയോഗിക്കുക. അടച്ചാൽ പൊളിക്കാൻ സമയമെടുക്കും. ഇത് തീപി‌ടിത്തം രൂക്ഷമാക്കും. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലുണ്ടായത് ഇതാണ്.

വേണം ഫയർ സ്റ്റെയർകേസ്

ഫയർ എൻ.ഒ.സി. ആവശ്യമുള്ള കെട്ടിടങ്ങളിൽ ഫയർ സ്റ്റെയർ കേസും മെയിൻ സ്റ്റെയർകേസും പ്രത്യേകം വേണം. തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനാണ് ഫയർ സ്റ്റെയർകേസ്. ഇത് അടച്ചിടരുത്. പലരും അടച്ചിടുന്നുണ്ട്. സ്ഥാപനങ്ങളിൽ കൂടുതൽ സാധനങ്ങൾ സംഭരിക്കാതിരിക്കുക.

ഒഴിഞ്ഞ സ്ഥലങ്ങൾ കെെയടക്കരുത്

വരാന്തയും ഗോവണിയും ഉൾപ്പെടെ ഒഴിഞ്ഞ സ്ഥലത്തെല്ലാം സാധനങ്ങൾ കൂട്ടിവയ്ക്കരുത്. മുകളിലത്തെ നിലകളിലേക്കുള്ള ഗോവണിക്കടിയിലും വശങ്ങളിലും പടികളിലുമെല്ലാം തുണിക്കെട്ടുകളും മറ്റ് സാധനങ്ങളും പല സ്ഥാപനങ്ങളിലും സൂക്ഷിക്കാറുണ്ട്. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലും ഇതായിരുന്നു സ്ഥിതി.

വെെദ്യുതി ഉപകരണങ്ങൾ പരിശോധിക്കണം

ജീവനക്കാർക്ക് ചായയും ഭക്ഷണവുമുണ്ടാക്കുന്നിടത്തുള്ള സ്റ്റൗ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ പ്രത്യേകം പരിശോധിക്കണം. കടയടയ്ക്കും മുമ്പ് എല്ലാം ഓഫാക്കിയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങൾ ഓൺ ചെയ്ത ശേഷം വെെദ്യുതി പോയാൽ സ്വിച്ചോഫ് ചെയ്യാൻ പലരും മറക്കാറുണ്ട്. വെെദ്യുതി വരുന്നതോടെ പ്രവർത്തിച്ച് തീപിടിത്തമുണ്ടാകാം.

അവധി ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ

ഞായറാഴ്ചയുൾപ്പെടെ അവധി ദിവസങ്ങൾക്ക് തലേന്ന് കടയടക്കും മുമ്പ് അയൺ ബോക്സ്, സ്റ്റൗ, ഇൻഡക്ഷൻ കുക്കർ തുടങ്ങി തീപിട‌ിത്തത്തിന് സാദ്ധ്യതയുള്ളവ ഓഫാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 75ശതമാനം തീപിടിത്തവും അവധി ദിവസങ്ങളിലാണുണ്ടാകുന്നത്. ജീവനക്കാരില്ലാത്തതിനാൽ അവധിദിവസങ്ങളിൽ പതിവുശ്രദ്ധയുണ്ടാകില്ല. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിൽ ഞായറാഴ്ചയായിരുന്നു തീപിടിത്തം.

മറ്റ് ചില നിർദ്ദേശങ്ങൾ

പ്ളഗിൽ നിന്ന് എക്സ്റ്റൻഷൻ എടുക്കാതിരിക്കുക.

സാധാരണ പ്ളഗിൽ പവർ പ്ളഗ് ഉപയോഗിക്കരുത്.

വയറിംഗും മറ്റും കൃത്യമായി പരിശോധിക്കുക.

കോർപ്പറേഷൻ ഫയർ ഓഡിറ്റ് നിർബന്ധമാക്കുക.

പ്ളാനിലില്ലാത്ത നിർമ്മാണം നടത്താതിരിക്കുക.

" തീപിടിത്ത പ്രതിരോധത്തിൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകണം. ഇതിന് സ്ഥാപന ഉടമകൾ മുന്നോട്ടുവരണം. "

കെ.എം. അഷ്റഫ് അലി , ജില്ലാ ഫയർ ഓഫീസർ

തീ​പി​ടി​ത്തം​:​ ​കാ​ര​ണം​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ട്? ആ​ണ്/​ ​അ​ല്ല!

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ൻ്റി​ലെ​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്‌​സ്റ്റൈ​ൽ​സി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ൻ്റെ​ ​കാ​ര​ണം​ ​ഇ​പ്പോ​ഴും​ ​അ​ജ്ഞാ​തം​!​ ​നാ​ല് ​ദി​വ​സം​ ​പി​ന്നി​ട്ടി​ട്ടും​ ​വ്യ​ക്ത​മാ​യ​ ​ഒ​രു​ ​സൂ​ച​ന​യു​മി​ല്ല.​ ​ഫോ​റ​ൻ​സി​ക്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്പ​ക്ട​റേ​റ്റ് ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ന്നെ​ങ്കി​ലും​ ​വ്യ​ത്യ​സ്ത​ ​അ​ഭി​പ്രാ​യ​മാ​ണ് ​ഇ​വ​ർ​ക്കു​ള്ള​ത്.​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ടാ​കി​ല്ല​ ​കാ​ര​ണ​മെ​ന്നാ​ണ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ൻ​റെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​എ​ന്നാ​ൽ​ ​അ​തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ള്ളാ​നാ​കി​ല്ലെ​ന്ന് ​ഫോ​റ​ൻ​സി​ക് ​വി​ഭാ​ഗം​ ​പ​റ​യു​ന്നു.​ ​രാ​സ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യേ​ ​വ്യ​ക്ത​മാ​കൂ​ ​എ​ന്നാ​ണ് ​ഫ​യ​ർ​ഫോ​ഴ്സ് ​പ​റ​യു​ന്ന​ത്.​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്‌​സ്റ്റൈ​ൽ​സി​ലെ​ ​ഒ​ന്നാം​ ​നി​ല​യി​ലെ​ ​വ​യ​റിം​ഗ് ​സം​ബ​ന്ധി​ച്ച് ​ഫോ​റ​ൻ​സി​ക് ​വി​ഭാ​ഗം​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​നി​ല​യി​ൽ​ ​നി​ന്ന് ​തീ​യു​ണ്ടാ​യെ​ന്നാ​ണ് ​ഫ​യ​ർ​ഫോ​ഴ്സ് ​പ​റ​യു​ന്ന​ത്.​ ​ഇ​വി​ടെ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​ ​ന​ട​ന്നി​ട്ടി​ല്ല.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ചെ​ങ്കി​ലും​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​വെെ​കു​മെ​ന്നാ​ണ് ​വി​വ​രം.​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​പോ​ലും​ ​സ​മ​ർ​പ്പി​ക്കാ​ത്ത​ത് ​വീ​ഴ്ച​യാ​ണെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ട്.​ ​അ​തേ​സ​മ​യം​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.