ഉപ്പിലാറമല സന്ദർശിച്ചു

Friday 23 May 2025 12:47 AM IST
അനധികൃത ഖനനം നടക്കുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ ആർ.എം.പി.ഐ നേതാക്കൾ സന്ദർശനം നടത്തുന്നു

വടകര: ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നടക്കുന്ന അനധികൃത ഖനനം ഉടൻ അവസാനിപ്പിക്കണമെന്ന് ആർ.എം.പി.ഐ ആവശ്യപ്പെട്ടു. കെ.കെ രമ എം.എൽ.എ, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ എന്നിവർ ഉപ്പിലാറമല സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നിലനിൽക്കുന്ന മലയാണിത്. ദേശീയപാത നിർമാണത്തിനെന്ന മറവിൽ വഗാഡ് കമ്പനി അനധികൃത കച്ചവടമാണ് നടത്തുന്നത്.നാടിൻ്റെ പരിസ്ഥിതി നശിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടി നിയമസഭയിൽ അവതരിപ്പിക്കുമെന്നും പ്രതിഷേധ സമരക്കാരെ പൊലിസും കമ്പനി അധികാരികളും ചേർന്ന് പീഡിപ്പിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.കെ വത്സരാജ്, രതീഷ് വരിക്കോട്ട് എന്നിവരും കൂടെയുണ്ടായിരുന്നു