ബാർ അസോ. ഫുട്ബാൾ ടൂർണമെന്റ്
Friday 23 May 2025 12:39 AM IST
കൊട്ടാരക്കര: കൊട്ടാരക്കര ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ജി.വേലായുധൻപിള്ള മെമ്മോറിയൽ ഇന്റർ ബാർ ഫുട്‌ബാൾ ടൂർണമന്റ് ഇന്ന് മുതൽ 25 വരെ എഴുകോൺ എസ്.എൻ.ജി ടർഫ് ഗ്രൗണ്ടിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5ന് നിയമസഭാ സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 25ന് വൈകിട്ട് 6ന് ഹൈക്കോടി ജഡ്ജി ജസ്റ്റിസ് ജി.ഗിരീഷ് ഉദ്ഘാടനം ചെയ്യും. ടൂർണമന്റിന് മുന്നോടിയായുള്ള വിളംബരജാഥ ബാർ അസോസിയേഷൻ അങ്കണത്തിൽ കുടുംബ കോടതി ജഡ്ജി ഹരി.ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് വി.ഉഷസ് കുമാർ, സെക്രട്ടറി തോമസ് വർഗീസ്, കൺവീനർ ആർ.ആർ.രാജീവ്, സുരേഷ് നായർ, എം.എസ്.സെയ്ഫ് എന്നിവർ പങ്കെടുത്തു.