സ്കൂൾ ബസ് ജീവനക്കാർക്ക് പരിശീലനം
Friday 23 May 2025 1:06 AM IST
അഞ്ചൽ : ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം 2025ന്റെ ഭാഗമായി അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും 28ന് രാവിലെ 8.30ന് നെല്ലിപ്പള്ളി പോളിടെക്‌നിക് പരിസരത്തുവച്ച് പ്രത്യേക വാഹന പരിശോധനയും 11.30 മുതൽ നെല്ലിപ്പള്ളി സെക്രെട് ഹാർട്ട്ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ബോധവത്കരണ ക്ലാസും നടക്കും. പുനലൂർ സബ് ആർ.ടി.ഒ ഓഫീസ് പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ ബസ് ജീവനക്കാരും പരിശീലന പരീപാടിയിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി പങ്കെടുത്ത് ട്രെയിനിംഗ് കാർഡ് കൈപ്പറ്റണമെന്നും എല്ലാ സ്‌കൂൾ വാഹനങ്ങളും അറ്റകുറ്റപണികൾ പരിഹരിച്ച് പരിശോധനയ്ക്ക് ഹാജരാക്കണമെന്നും ജോ. ആർ.ടി.ഒ സുനിൽ ചന്ദ്രൻ അറിയിച്ചു.