പ്രൊഫ.ആർ. ഗംഗപ്രസാദ് അനുസ്മരണം

Friday 23 May 2025 1:06 AM IST
പ്രൊഫ.ആർ.ഗംഗപ്രസാദിന്റെ അനുസ്മരണ സമ്മേളനം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാനുമായ കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പരിസ്ഥിതി സാമൂഹിക പ്രവർത്തകനും ആയിരുന്ന പ്രൊഫ. ആർ. ഗംഗപ്രസാദിന്റെ 14-ാം ചരമ വാർഷിക ദിനചാരണം പ്രൊഫ. ആർ. ഗംഗപ്രസാദ് ഫൗണ്ടേഷന്റെയും സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശാസ്താംകോട്ടയിൽ നടന്നു. അദ്ദേഹത്തിന്റെ വസതിയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ.എസ് പിള്ള അദ്ധ്യക്ഷതയും ഫൗണ്ടേഷൻ സെക്രട്ടറി വി.സുരേഷ് കുമാർ സ്വാഗതവും പറഞ്ഞു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാനുമായ കെ.ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.എസ്.അനിൽ, സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി..ജി. ഗോപുകൃഷ്ണൻ, സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ അംഗം ബി.വിജയമ്മ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.എൻ.കെ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ ട്രഷറർ പ്രീത. ജി പ്രസാദ് നന്ദി പറഞ്ഞു.