ലഹരി, ഭീകരവിരുദ്ധ സായാഹ്നസദസ്

Friday 23 May 2025 1:07 AM IST

കൊല്ലം: പെൻഷനേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി, ഭീകര വിരുദ്ധ സായാഹ്നസദസ് കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ലഹരി, ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി. നിയോജക മണ്ഡലം പ്രസിഡന്റ് ബി. പ്രേംചന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. ബാലചന്ദ്രൻ പിള്ള, ജി. യശോധരൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡി. അശോകൻ, ഡി. അജിത്‌കുമാർ, ഡി. രാധാകൃഷ്‌ണൻ, സി. രവി, അമ്മിണിക്കുട്ടിയമ്മ, ബി. വിജയൻ പിള്ള, എസ്.എസ്. ഉണ്ണിരാജൻ, ഷംസുദ്ദീൻ, വിജയൻ ജി.ഇഞ്ചവിള, ജെ. സുവർണകുമാരി, ബൈജു കമറുദ്ദീൻ, അനിൽ, വെട്ടുവിള കമറുദ്ദീൻ, വസന്ത ദീലീപ് എന്നിവർ സംസാരിച്ചു.