ഷാജു.ടിയുടെ ചിത്രപ്രദർശനം 25 മുതൽ

Friday 23 May 2025 1:16 AM IST

തിരുവനന്തപുരം: ആമ്പൽചിത്ര പരമ്പരകളുടെ വർണ്ണവിന്യാസങ്ങളുമായി ഷാജു.ടിയുടെ ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാഡമിയിൽ 25 മുതൽ 31വരെ നടക്കും. 25ന് വൈകിട്ട് 5ന് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. യു.കെ.കുമാരൻ, സുനിൽ അശോകപുരം,എ.സജീവൻ എന്നിവർ പങ്കെടുക്കും. വർക്കലയ്ക്കടുത്ത് ചാവർകോട് സ്വദേശിയായ ഇദ്ദേഹം കേരളത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊല്ലം പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപിക കെ.കലാദേവിയാണ് ഭാര്യ. മക്കൾ: അഗ്നിവേശ്,അഭിമന്യു ജലൻ.