കേരള കേന്ദ്ര സർവകലാശാല പി.ജി, രജിസ്ട്രേഷൻ ആരംഭിച്ചു

Friday 23 May 2025 1:29 AM IST

പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ 2വരെ വെബ്‌സൈറ്റിൽ www.cukerala.ac.in രജിസ്റ്റർ ചെയ്യാം. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി - പി.ജി)യിൽ പങ്കെടുത്തവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജൂൺ 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അന്നേ ദിവസം ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കും. താത്പര്യമുള്ളവർ ജൂൺ 12നുള്ളിൽ ഇ- മെയിൽ സ്ഥിരീകരണം നൽകണം. ജൂൺ 16മുതൽ 18വരെ ആദ്യ ഘട്ട പ്രവേശനം നടക്കും. ജൂലൈ രണ്ട് മുതൽ ക്ലാസ്സുകൾ ആരംഭിക്കും. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്. എം.എ. ഇക്കണോമിക്സ്, എം.എ. ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, എം.എ.ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, എം.എ. മലയാളം, എം.എ.കന്നഡ, എം.എ.പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു., എം.എഡ്., എം.എസ്.സി. സുവോളജി,എം.എസ്.സി.ബയോകെമിസ്ട്രി, എം.എസ്.സി.കെമിസ്ട്രി,എം.എസ്.സി.കമ്പയൂട്ടർ സയൻസ്, എം.എസ്.സി.എൻവിയോണ്‍മെന്റൽ സയൻസ്, എം.എസ്.സി. ജീനോമിക് സയൻസ്, എം.എസ്.സി. ജിയോളജി, എം.എസ്.സി. മാത്തമാറ്റിക്സ്, എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. യോഗ തെറാപ്പി, എൽ.എൽ.എം., മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത്, എം.ബി.എ. ജനറൽ മാനേജ്മെന്റ്, എം.ബി.എ.ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എം.കോം. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക.