ഹയർസെക്കൻഡറി സേ പരീക്ഷ ജൂൺ 23 മുതൽ 27 വരെ

Friday 23 May 2025 1:30 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി സേ പരീക്ഷകൾ ജൂൺ 23 മുതൽ 27 വരെ. പരീക്ഷാഫീസ് പിഴ കൂടാതെ 27 വരെയും 600 രൂപ സൂപ്പർ ഫൈനോടെ 29 വരെയും അടയ്ക്കാം. കേരളത്തിലെ തിരഞ്ഞെടുത്ത ഹയർസെക്കൻഡറി സ്‌കൂളുകൾക്കു പുറമേ ലക്ഷദ്വീപിലെ സ്‌കൂളുകളും ഗൾഫിലെ ഒരു സ്‌കൂളും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. മാർച്ചിൽ രണ്ടാംവർഷ പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. മാർച്ചിലെ പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ നേടാനാവാത്ത വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിദ്യാർത്ഥികൾ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല. dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.