രാജ്യ വിരുദ്ധ പരാമർശം: യുവാവ് അറസ്റ്റിൽ
Friday 23 May 2025 3:31 AM IST
ചെറുതോണി: സൈന്യത്തിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ രാജ്യവിരുദ്ധ പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം കാരക്കുന്ന് ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീമിനെയാണ് (26) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സൈബർ ക്രൈം സ്റ്റേഷനിലാണ് കേസെടുത്തത്. മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ വി.എ. സുരേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.