ഇ.ഡി കോഴക്കേസ്: പ്രതികൾക്ക് ജാമ്യം

Friday 23 May 2025 3:42 AM IST

മൂവാറ്റുപുഴ: ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ മൂന്ന് പ്രതികൾക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടും മൂന്നും നാലും പ്രതികളായ വിൽസൺ, മുകേഷ് മുരളി, എറണാകുളത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം. ഒരാഴ്ച ദിവസവും മൂവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം.