വിദ്യാഭ്യാസ നയ രേഖ

Friday 23 May 2025 3:53 PM IST

കൊച്ചി: ദേശീയ വിദ്യാഭ്യാസത്തിന് നയത്തിന് പകരമായ കരട് ബദൽ രേഖ പി.ഇ.പി. 2025, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അംഗം പ്രൊഫ. കെ.അരവിന്ദാക്ഷന് നൽകി പ്രൊഫ. എം.കെ. സാനു പ്രകാശനം ചെയ്തു. ദേശീയ നയം വിദ്യാഭ്യാസത്തെ അതിന്റെ ശ്രേഷ്ഠ ലക്ഷ്യങ്ങളിൽ നിന്നകറ്റും. അദ്ധ്യാപക സമൂഹത്തിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചായിരുന്നു നയം രൂപപ്പെടുത്തേണ്ടതെന്നും എം.കെ.സാനു പറഞ്ഞു. ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി കേരള ചാപ്ടർ അദ്ധ്യക്ഷൻ ഡോ. ജോർജ് ജോസഫ്, സെക്രട്ടറി അഡ്വ. ഇ.എൻ.ശാന്തിരാജ്, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ, നിഖിൽ സജി എന്നിവർ പങ്കെടുത്തു.