തൃശൂരിൽ വമ്പൻ ഇരുമ്പ് മേൽക്കൂര കാറ്റിലും മഴയിലും തകർന്ന് തിരക്കുള്ള റോഡിൽ വീണു,​ നീക്കാൻ ശ്രമം

Friday 23 May 2025 6:17 PM IST

തൃശൂർ: നഗരത്തിലെ എംഒ റോഡിൽ കോർപറേഷൻ കെട്ടിടത്തിന്റെ അഞ്ചാംനിലയിലെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണ് ഗതാഗത തടസം. ഇരുമ്പ് മേൽക്കൂര ഉറപ്പിച്ചിരുന്ന സിമന്റ് കട്ടകളടക്കമാണ് താഴേക്ക് വീണത്. ജനത്തിരക്കുള്ള സമയമായിരുന്നെങ്കിലും ആരും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മേൽക്കൂക മുറിച്ച്നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു.

ശക്തമായ കാറ്റിലും മഴയിലുമാണ് മേൽക്കൂര പറന്ന് താഴെവീണത്. മുനിസിപ്പൽ ഓഫീസിന് മുന്നിലൂടെ ശക്തൻ സ്‌റ്റാന്റിലേക്ക് പോകുന്ന വഴിയിലാണ് അപകടം. നിരവധി വാഹനങ്ങളാണ് എപ്പോഴും ഇതുവഴി കടന്നുവരാറ്. മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ വേണ്ടത്ര ഗൗനിച്ചിരുന്നില്ല എന്ന് പരാതിയുണ്ട്.