എന്റെ കേരളം മേള സമാപിച്ചു
Friday 23 May 2025 7:21 PM IST
കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 17മുതൽ മറൈൻഡ്രൈവിൽ നടന്നുവന്ന എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. സമാപന യോഗം സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.
276 സ്റ്റാളുകളും സാംസ്‌കാരിക പരിപാടികളുമായി സജീവമായിരുന്ന മേളയിൽ വ്യവസായ വകുപ്പിന് കീഴിൽ അണിനിരന്ന വിവിധ വാണിജ്യ സ്റ്റാളുകളിൽ നിന്നായി വെള്ളിയാഴ്ച വൈകിട്ട് അഞ്ച് വരെ 52.75 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ചടങ്ങിൽ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.