വിളഞ്ഞത് 1.7 ടൺ കല്ലുമ്മക്കായ
Friday 23 May 2025 7:27 PM IST
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ കായലിൽ നടത്തിയ കൃഷിയിൽ വിളഞ്ഞത് 1.7 ടൺ കല്ലുമ്മക്കായ. രണ്ട് സ്വയംസഹായക സംഘങ്ങളെ പങ്കാളികളാക്കിയാണ് കൃഷി നടത്തിയത്. തോട് ഉൾപ്പെടെയുള്ള കല്ലുമ്മക്കായ കിലോക്ക് 200 മുതൽ 250 രൂപ വരെ വില ലഭിക്കും. കൊടുങ്ങല്ലൂർ നഗരസഭയിലെ 15 പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങൾക്കായി കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. നഗരസഭാ വൈസ് ചെയർമാൻ വി.എസ്. ബിനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ടി.എസ്. സജീവൻ, കെ.എസ്. ശിവറാം, ഡോ. രമ മധു, ഡോ. വിദ്യ ആർ., പി.എസ്. അലോഷ്യസ് എന്നിവരും പങ്കെടുത്തു.