'ഗാന്ധിയൻ മൂല്യങ്ങൾ ലോകത്തിന് രക്ഷ'

Friday 23 May 2025 7:53 PM IST

കൊച്ചി: പ്രതിസന്ധികളിൽ മുങ്ങിത്താഴുന്ന ലോകത്തിന് ഗാന്ധിയൻ ധാർമ്മിക മൂല്യങ്ങളാണ്, ഗാന്ധിയെന്ന വ്യക്തിയെക്കാൾ രക്ഷയാകുകയെന്ന് സിനിമാ സംവിധായകൻ പദ്മശ്രീ ഗിരീഷ് കാസറവള്ളി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ സബർമതി പഠനകേന്ദ്രം സംഘടിപ്പിച്ച ഗാന്ധി: കലയും കാലവും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ആശയങ്ങൾ, ആദർശങ്ങൾ എന്നിവയിലൂടെ ലോകത്തിന് ഗാന്ധി നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് കൂർമാവതാർ എന്ന സിനിമ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഗിരീഷിന്റെ മകളും സംവിധായികയുമായ അനന്യ കാസറവള്ളിയും പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.സി. ദിലീപ്കുമാർ, ഡോ.ടി.എസ്. ജോയി, ചന്ദ്രഹാസൻ വടുതല എന്നിവരും സംസാരിച്ചു.