വാടകവീട്ടിൽ കഞ്ചാവ് ചെടികൾ: പൊലീസ് കേസെടുത്തു
Saturday 24 May 2025 1:04 AM IST
ഉദയംപേരൂർ: പൂത്തോട്ട ബസ് സ്റ്റാൻഡിന് എതിർവശത്ത് അന്യസംസ്ഥാനക്കാർ വാടകയ്ക്ക് താമസിക്കുന്ന അമ്പലമുകൾ സ്വദേശിയുടെ വീട്ടുവളപ്പിൽനിന്ന് രണ്ട് കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. അസാം സ്വദേശിയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നും ഇയാൾ നാട്ടിൽ പോയിരിക്കുകയാണെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. പൊലീസ് കേസെടുത്തു.