പട്ടിക ജനസമാജം സായാഹ്ന ധർണ
Saturday 24 May 2025 12:17 AM IST
ബാലുശ്ശേരി: പേരൂർ കട പൊലീസ് സ്റ്റേഷനിൽ വ്യാജപരാതി കൊടുത്ത വീട്ടമ്മയായ ഓമന ഡാനിയലിന്റെയും മകളുടെ പേരിലും നിരപരാധിയായ പട്ടികജാതി യുവതി മാനസികമായും വംശിയമായും ദാഹജലം പോലും കൊടുക്കാതെ മനുഷ്യത്വരഹിതമായി പെരുമാറിയ മുഴവൻ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ പട്ടിക ജനസമാജം ഉള്ളിയേരി മേഖല കമ്മറ്റി ബസ് സ്റ്റാന്റ് പരിസരത്ത് ധർണ നടത്തി. കെ.എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. എം.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. എം.ബി. നടേരി, നിർമ്മല്ലൂർ ബാലൻ, പി.എം.വിജയൻ, കെ. എം. ശശി, കെ. എം.അനിത, സി. വസന്ത, കെ.എം. ലത, സി.എം. രമേശൻ, എൻ.വി.ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.