സ്വാഗതസംഘം രൂപീകരിച്ചു
Saturday 24 May 2025 12:19 AM IST
വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് കുന്നുമ്മക്കര ആരോഗ്യ ഉപകേന്ദ്രം നെല്ലാച്ചേരിയിൽ കെട്ടിട ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു. 16-ാം വാർഡ് മെമ്പർ ജി. രതീഷിൻ്റെ അദ്ധ്യക്ഷതയിൽ, ജസീല വി.കെ (ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ) ഉദ്ഘാടനം ചെയ്തു. കെ. ദീപ് രാജ്, ടി.എൻ റഫീഖ് പ്രസംഗിച്ചു. 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു ഭാരവാഹികൾ - ചെയർപേഴ്സൺ: ടി.പി മിനിക, ജന. കൺവീനർ: കരുണാകരൻ, കൺവീനർ: ടി.കെ രാമകൃഷ്ണൻ എന്നിവരെ യോഗം ഭാരവാഹികളായി തിരഞ്ഞടുത്തു. ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിയിച്ചു.