ജൈവ വൈവിദ്ധ്യ ദിനം ആചരിച്ചു
Saturday 24 May 2025 12:09 AM IST
കാഞ്ഞങ്ങാട്: ലോക ജൈവ വൈവിദ്ധ്യദിനത്തോടനുബന്ധിച്ച്, തേജസ്വിനി പുഴയോരത്ത്, ജീവനം പദ്ധതിയും നീലേശ്വരം ഇന്നർ വീൽ ക്ലബ്ബും ചേർന്ന് 500 കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചു. നീലേശ്വരം ഇന്നർ വീൽ ക്ലബ്ബ് പ്രസിഡന്റ് ബിന്ദു മുരളീധരന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജീവനം പദ്ധതിയെപ്പറ്റി ദിവാകരനും പരിസ്ഥിതി സംരക്ഷണ ആവശ്യകതയെ കുറിച്ച് 'നെയ്തൽ' പ്രസിഡന്റ് പ്രവീൺ കുമാറും സംസാരിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർമാരായ വിനയരാജ്, റഫീഖ് കോട്ടപ്പുറം, ബിന്ദു സതീശൻ, ചാർട്ടർ പ്രസിഡന്റ് രമാ കരുണാകരൻ, ഡോ. സുലേഖ രാമകൃഷ്ണൻ, എ.കെ രാമകൃഷ്ണൻ, കെ. ദാമോദരൻ, ഉഷ ദാമോദരൻ, യമുന കെ. നായർ, ഷീബ ശ്രീധരൻ, ശാന്തകുമാരി, ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു. ഷീജ ഇ. നായർ സ്വാഗതവും സലീല മോഹൻ നന്ദിയും പറഞ്ഞു.