ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം 27ന്

Saturday 24 May 2025 12:14 AM IST
ഫിസിയോതെറാപ്പി സെന്റർ

ചെറുവത്തൂർ: കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി കയ്യൂർ-ചീമേനി സോണലിന്റെ ഫിസിയോതെറാപ്പി സെന്റർ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് 3ന് തിമിരി ടി.കെ.സി സ്‌മാരക പാലിയേറ്റീവ് മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി കാസർകോട് ജില്ലാ പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ ഫിസിയോ തെറാപ്പി സെന്ററിന്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കും. ഡോക്‌ടേഴ്‌സ് ഹോം കെയർ പരിചരണം സൊസൈറ്റി നിലവിൽ നൽകിവരുന്നുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ എം.പി.വി. ജാനകി, കനിവ് കാസർകോട് ജില്ലാ സെക്രട്ടറി പി.പി സുകുമാരൻ, കെ. ബാലകൃഷ്‌ണൻ, വി.വി തമ്പാൻ, പി.എസ് സുരേഷ്, സി.കെ ചന്ദ്രൻ, വി.പി ബാലചന്ദ്രൻ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.