ഐ.സി.ഡി.എസ് പോഷൻ പക്വാഡാ

Saturday 24 May 2025 12:12 AM IST
ചെറുവത്തൂർ കുടുംബശ്രീ ഹാളിൽ പോഷൻ പക്വാഡാ 2025 ബോധവൽക്കരണ ക്ലാസ്സ് പഞ്ചായത്ത്‌ പ്രസിഡന്റ് സി വി പ്രമീള ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: വനിതാ ശിശുവികസനവകുപ്പ്, ഐ.സി.ഡി.എസ് നീലേശ്വരം, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കൗമാരകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്കായുള്ള പോഷക സമൃദ്ധി ലക്ഷ്യമിട്ടുള്ള പോഷക് അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൻ പക്വാഡാ 2025 ബോധവത്കരണ ക്ലാസ്സ് ചെറുവത്തൂർ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ഗിരീശന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ഓഫീസർ ഹസീന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പദ്മിനി, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ. മേഘ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സി. വത്സല സ്വാഗതം പറഞ്ഞു. സൂപ്പർ വൈസർ കെ.പി ഗീത നന്ദി പറഞ്ഞു.