കീഴ്മാട് എം.ആർ.എസിന് നുറുമേനി വിജയം
Friday 23 May 2025 9:12 PM IST
ആലുവ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കീഴ്മാട് പ്രവർത്തിക്കുന്ന കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിന് പ്ളസ് ടു പരീക്ഷയിൽ നൂറുമേനി വിജയം. പ്ലസ് ടു സയൻസ് ഗ്രുപ്പ് മാത്രമുള്ള ഇവിടെ പരീക്ഷയെഴുതിയ 25 വിദ്യാർത്ഥികളും ഉപരിപഠന യോഗ്യത നേടി. ഇതോടെ സർക്കാർ മേഖലയിൽ സമ്പൂർണ വിജയം നേടിയ ഏക സ്കൂൾ എന്ന അംഗീകാരവും ലഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 16കുട്ടികളും മികച്ച വിജയം നേടിയിരുന്നു. ഹയർ സെക്കന്ററി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നീ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമികവാണ് വിജയത്തിന് വഴിയൊരുക്കിയതെന്ന് പ്രിൻസിപ്പൾ ബിന്ദു ഗോപി, ഹെഡ്മിസ്ട്രിസ് എം.ആർ. ബോബി എന്നിവർ പറഞ്ഞു.