പുസ്തക പ്രകാശനം നാളെ
Saturday 24 May 2025 12:19 AM IST
കോഴിക്കോട്: ഋതുപർണ്ണ ആർ. ബാലുശ്ശേരിയുടെ 20-ാമത് പുസ്‌തകം 'എർങ്ങിപ്പോയോൾടെ കൊണതിയാരം' ആത്മകഥ നാളെ രാവിലെ 9. 30ന് പനങ്ങാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്യും. എഴുത്തുകാരിയുടെ അമ്മ സി.കെ. പുഷ്‌പ ആദ്യ കോപ്പി ഏറ്റുവാങ്ങും. എഴുത്തുകാരി സൂര്യ തെക്കയിൽ പുസ്‌തക പരിചയം നടത്തും. സിനിമ താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്യം. അദ്ധ്യാപകനും എഴുത്തുകാരനുമായ ദേവേശൻ പേരൂർ സംസാരിക്കും. ഫാന്റസി, ഹൊറർ, ക്രൈം ത്രില്ലറുകളാണ് ഋതുപർണ്ണയുടെ പതിനാറ് പുസ്തകങ്ങളും. 2018 ലാണ് ആദ്യത്തെ പുസ്‌തകം 'സീക്രെട്സ് ഒഫ് സ്പെക്ടക്ലസ്' പ്രസിദ്ധീകരിച്ചത്. വാർത്താസമ്മേളനത്തിൽ ഋതുപർണ്ണ ആർ.ബാലുശ്ശേരി, സനീഷ് പനങ്ങാട് എന്നിവർ പങ്കെടുത്തു.