നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി മാദ്ധ്യമ പുരസ്കാരം കേരള കൗമുദിക്ക് നാല് പുരസ്കാരം

Saturday 24 May 2025 4:27 AM IST

തിരുവനന്തപുരം:നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ മാദ്ധ്യമ പുരസ്കാരങ്ങൾ കേരളകൗമുദിക്കും കൗമുദി ടി.വിക്കും ലഭിച്ചു.ഫോട്ടോഗ്രഫി വിഭാഗത്തിൽ കേരളകൗമുദിയിലെ നിശാന്ത് ആലുകാടിനാണ് പുരസ്കാരം. ബിസിനസ് ന്യൂസ് റീഡർ വിഭാഗത്തിൽ കൗമുദി ടി.വി യുടെ ലക്ഷ്മി.എസ്, ന്യൂസ് റീഡർ വിഭാഗത്തിൽ ആരതി.എസ്, അഭിമുഖ വിഭാഗത്തിൽ കുഞ്ചു മുരളി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മേയ് 24ന് തിരുവനന്തപുരം ഭാരത് ഭവൻ ശെമ്മാങ്കുടി സ്മാരക തിയേറ്ററിൽ നടക്കുന്ന വേനലും മഴയും എന്ന നൃത്തസംഗീത പുരസ്കാര പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര താരം രജിത് കുമാർ തുടങ്ങി കലാസാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.