സംസ്ഥാന കമ്മിറ്റി യോഗം
Friday 23 May 2025 9:37 PM IST
പെരുമ്പാവൂർ: വേടൻ ഉയർത്തുന്ന സാമൂഹ്യ പ്രശ്നം കേരളം മാറി മാറി ഭരിച്ച ഭരണ കർത്താക്കളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. അംബേദ്കർ സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. . പട്ടികജാതി, വർഗ്ഗക്ഷേമത്തിനായി അനുവദിച്ച ഫണ്ട് വെട്ടി ചുരുക്കിയും ചെലവഴിക്കാതെ ലാപ്സാക്കിയും വിഭാഗങ്ങളുടെ ഭരണഘടനാ പരിരക്ഷകൾ അട്ടിമറിക്കുന്നതിനെതിരെ ഭരണഘടനാ അവകാശ സംരക്ഷണ പ്രചാരണ പരിപാടി 25ന് പെരുമ്പാവൂരിൽ ആരംഭിക്കും. പ്രസിഡന്റ് ശിവൻ കദളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.കെ. വേലായുധൻ, കെ.ഐ. കൃഷ്ണൻ കുട്ടി, കെ.പി. കുമാരൻ, പി.സി. ശശി, കെ.എം. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.