യോഗ പരിശീലക ഒഴിവ്

Saturday 24 May 2025 1:50 AM IST
yoga

ശ്രീകൃഷ്ണപുരം: കാരാക്കുറിശ്ശി പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള സ്വാസ്ഥ്യം പദ്ധതിക്കായി വനിതാ യോഗ പരിശീലകയെ തെരഞ്ഞെടുക്കുന്നതിന് 27ന് ഉച്ച കഴിഞ്ഞ് 3.30ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് അഭിമുഖം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.എൻ.വൈ.എസ്(ബാച്ചിലർ ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസ്)ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ യോഗ അസോസിയേഷൻ സ്‌പോർട്സ് കൗൺസിലിന്റെ അംഗീകാരമോ ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കണം. ഫോൺ 04662962002, 854763012