തൊഴിൽ മേള 27ന്

Saturday 24 May 2025 1:52 AM IST
job

പാലക്കാട്: സ്‌പെക്ട്രം തൊഴിൽ മേള 27ന് മലമ്പുഴ ഐ.ടി.ഐയിൽ നടത്തും. ജില്ലയിൽ സർക്കാർ/സ്വകാര്യ ഐ.ടി.ഐകളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളും 2025ൽ കോഴ്സ് പൂർത്തീകരിക്കുന്ന അവസാന വർഷ ട്രെയിനികളുൾപ്പടെ 3000ത്തോളം ഉദ്യോഗാർത്ഥികളും മേളയുടെ ഭാഗമാവും. ഒരു അന്താരാഷ്ട്ര കമ്പനി, ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനം ഉൾപ്പടെ 51ൽ പരം കമ്പനികളിലായി 9900 ത്തോളം തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭ്യമാക്കുന്നത്. പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. www.knowledgemission.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ടർ ചെയ്യാം. തൊഴിൽ മേള രാവിലെ 10.30ന് എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 9447361243