താൽക്കാലിക ഒഴിവ്

Saturday 24 May 2025 1:52 AM IST
ഷൊർണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ

പാലക്കാട്: ഷൊർണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള മലയാളം പാർട്ട്‌ടൈം എച്ച്.എസ്.ടിയിലേക്ക് മേയ് 26ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. മലയാള ഭാഷയിൽ ബിരുദം, ബി.എഡ്, കെ.ടെറ്റ് III/ സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ട്രേഡ്സ്മാൻ ടർണിംഗ് ട്രേഡിലേക്ക് അന്ന് രാവിലെ 11 നാണ് കൂടിക്കാഴ്ച. ടർണിംഗ് ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും എൻ.സി.വി.ടി/കെ.ജി.സി.ഇ/വി.എച്ച്.എസ്.ഇ, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫോൺ: 0466 2932197.