എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ മുതൽ

Saturday 24 May 2025 4:50 AM IST

ആലപ്പുഴ: കേരള എൻ.ജി.ഒ യൂണിയന്റെ സംസ്ഥാനസമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. 27ന് സമാപിക്കും. ആലപ്പുഴ കാമിലോട്ട് കൺവൻഷൻ സെന്ററിൽ നാളെ വൈകിട്ട് 3.30ന് ചേരുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ പി.പി. ചിത്തരഞ്ജൻഎം.എൽ.എ സ്വാഗതം പറയും. 26ന് രാവിലെ 11ന് സുഹൃദ്സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ പ്രസിഡന്റ് ഡി.സുധീഷ്, അദ്ധ്യാപക സർവീസസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയചന്ദ്രൻ കല്ലിംഗൽ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം.ഷാജഹാൻ, വിവിധ സർവീസ് സംഘടനാ നേതാക്കളായ ജെറിൻ കെ.ജോൺ, കെ.എൻ. അശോക് കുമാർ, എം.വിജയകുമാർ, ഹരിലാൽ,പി. ഉണ്ണികൃഷ്ണൻ, ടി. സുബ്രഹ്മണ്യൻ, ബിജു.ബി, ഡോ. ടി. മുഹമ്മദ് റഫീക്ക്, ഡോ.കെ. ബിജുകുമാർ, എസ്. സതികുമാർ, എ.എം. ജുനൈദ്, ഷിജുകുര്യൻ, അജിത് കടയ്ക്കാവൂർ, കെ.വി.ഗിരീഷ്, കെ.ചന്ദ്രൻ, സ്കറിയ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. 27ന് രാവിലെ 8.45ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30ന് സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് യു.വാസുകി ഉദ്ഘാടനം ചെയ്യും.