കർഷക മുന്നേറ്റ ജാഥക്ക് സ്വീകരണം നൽകി
Saturday 24 May 2025 12:58 AM IST
കുറ്റ്യാടി: വന്യജീവി ആക്രമണങ്ങൾക്കെതിരെ 30,31 തീയതികളിൽ തിരുവനന്തപുരം ചീഫ് കൺസർവേറ്റർ ഓഫീസിനു മുന്നിൽ നടക്കുന്ന രാപ്പകൽ ഉപരോധസമരത്തിന്റെ മുന്നോടിയായി ഇ.പി.ജയരാജൻ്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക മുന്നേറ്റ ജാഥയ്ക്ക് തൊട്ടിൽപാലത്ത് സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ പി.ജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പനോളി വത്സൻ സി.കെ രാജേന്ദ്രൻ, എസ്.കെ പ്രീജ, കെ.ജെ ജോസഫ്, സി.എച്ച് കുഞ്ഞമ്പു, കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി, പ്രസിഡന്റ് സി ഭാസ്കരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കെ ഷിജു, കെ.പി ചന്ദ്രി, കുന്നുമ്മൽ ഏരിയ പ്രസിഡന്റ് ടി.കെ മോഹൻദാസ്, സെക്രട്ടറി ടി.പി പവിത്രൻ എന്നിവർ പ്രസംഗിച്ചു.