ജില്ലാ ശില്പശാല
Saturday 24 May 2025 12:07 AM IST
പത്തനംതിട്ട : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശില്പശാല ഇന്ന് രാവിലെ 9 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ യൂണിയൻ സംസ്ഥാന ട്രഷറർ സി.കെ ഹരിന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാർ തൊഴിലുറപ്പ് മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെയും, 2025-26 വർഷത്തെ ലേബർബഡ്ജറ്റിൽ ഇടപെടൽ നടത്തി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കണമെന്നും തൊഴിലുറപ്പ് ക്ഷേമനിധിയിലെ മാനദണ്ഡങ്ങളും വിശദാംശങ്ങളും ചർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലാശില്പശാല സംഘടിപ്പിച്ചിരിക്കുന്നതന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. ഭദ്രകുമാരിയും ജില്ലാ സെക്രട്ടറി ആർ.സനൽകുമാറും അറിയിച്ചു.