പരിശോധന നടത്തണം
Saturday 24 May 2025 12:13 AM IST
റാന്നി : ടൗണിലെയും പരിസര പ്രദേശങ്ങളിലെയും മത്സ്യ, മാംസ, പഴം, പച്ചക്കറി കടകളിലും ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തണമെന്ന് സെൻട്രൽ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. വിവിധ ഇടങ്ങളിൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. മത്സ്യ, മാംസ, പച്ചക്കറി കടകളിലൊന്നും മാലിന്യ മലിനജല സംവിധാനങ്ങളില്ല. വൃത്തിഹീനമായിട്ടാണ് പലതും പ്രവർത്തിക്കുന്നത്. കൂടാതെ പല കടകളിലും നടത്തിയ പരിശോധനയിൽ കീടനാശിനി അളവുകൾ കൂടുതൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.