കുടുംബ സംഗമം 25ന്
Saturday 24 May 2025 12:14 AM IST
റാന്നി : അഖില കേരള വിശ്വ കർമ്മ മഹാസഭ വയലത്തല കീക്കൊഴൂർ ദേവീവിലാസം ശാഖാ കുടുംബ സംഗമവും പഠനോപകരണ വിതരണവും 25ന് കീക്കൊഴൂർ എൻ.എസ്എസ് കരയോഗ മന്ദിരം ഹാളിൽ നടക്കും. രാവിലെ 9.30ന് യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ പതാക ഉയർത്തും. 10.30ന് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ.മോഹനൻ അദ്ധ്യക്ഷനായിരിക്കും. കുടുംബ സംഗമം മഹാസഭ യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്യും.