പരിശീലനം
Saturday 24 May 2025 12:21 AM IST
പത്തനംതിട്ട : കൃഷിവിജ്ഞാനകേന്ദ്രത്തിന്റയും ജില്ലാ കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കടമ്പനാട് കുടുംബശ്രീ സി.ഡി.എസിലെ പട്ടികജാതി പട്ടികവർഗ അംഗങ്ങൾക്ക് പഴം, മുരിങ്ങ മറ്റിതര കാർഷിക ഉല്പന്നങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത പരിശീലനവും,ഉൽപാദന ഉപാധികളുടെ വിതരണോദ്ഘാടനവും കടമ്പനാട് ധന്യ, പാമ്പാവാലി പ്രൊഡ്യൂസർ ഗ്രൂപ്പ് യൂണിറ്റിൽ വച്ച് കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ എസ്. ആദില നിർവഹിച്ചു.സി.ഡി.എസ് ചെയർപേഴ്‌സൺ ഫൗസിയ അദ്ധ്യക്ഷത വഹിച്ചു.സീനിയർ സയന്റിസ്റ്റ് ഷാന ഹർഷൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് കോ -ഓർഡിനേറ്റർ ഗായത്രി ,സി.ഡി.എസ് അക്കൗണ്ടന്റുമാർ സി.ഡി.എസ് മെമ്പർമാർ, അഗ്രി സി.ആർ.പിമാർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.