പ്രതിഷേധിച്ചു

Saturday 24 May 2025 12:21 AM IST

അടൂർ :അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മാലിന്യം കൂട്ടിവച്ചതിൽ പ്രതിഷേധമുയരുന്നു. കെ പി റോഡിൽ നിന്ന് പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം മുതലാണ് പല ഭാഗത്തായി മാലിന്യം കൂട്ടി വച്ചിരിക്കുന്നത്. മഴയിൽ മാലിന്യമാകെ അളിഞ്ഞ നിലയിലാണ്. രൂക്ഷമായ ദുർഗന്ധം മൂലം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ മൂക്കുപ്പൊത്തിയാണ് ഇത് വഴി കടന്നു പോകുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന വഴിയിൽ മാലിന്യം കൂട്ടി വച്ചിരിക്കുന്നത് നഗരസഭ ശുചിത്വ തൊഴിലാളികളുടെ അലംഭവമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഓടകളിൽ അഴുക്കുവെള്ളം കെട്ടിനിൽക്കുന്നത് മൂലം കൊതുക് ശല്യവും രൂക്ഷമാണ്.