മുത്തൂറ്റ് എം ജോർജ് എക്‌സലൻസ് അവാർഡ് വിതരണം ഇന്ന്

Saturday 24 May 2025 12:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ കുട്ടികളെ പ്രാേത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡ് 2024-25 വിതരണം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം പാളയം സ്‌പെൻസേഴ്‌സ് ജംഗഷനിലെ സെന്റ്. ജോർജ് ഹാളിൽ നടക്കും. സർക്കാർ സ്കൂളുകളിൽ എട്ട്, ഒൻപത് ക്ളാസുകളിലെ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവാർഡ് വിതരണം ചെയ്യുന്നത്.

കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിക്കും. കോവളം എം.എൽ.എ അഡ്വ. എം, വിൻസെന്റ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന താപസ്യ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, കോർ എപ്പിസ്‌കോപ്പ ഡോ. ജോസഫ് സാമുവൽ കറുകയിൽ, ഡിസൈൻ സ്ട്രാറ്റജിസ്‌റ്റ് ഡാർലി ഉമ്മൻ കോശി എന്നിവർ പങ്കെടുക്കും.