വിദേശ നാണയ ശേഖരത്തിൽ ഇടിവ്
Saturday 24 May 2025 12:57 AM IST
കൊച്ചി: മേയ് 16ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 488 കോടി ഡോളർ കുറഞ്ഞ് 68,572 കോടി ഡോളറിലെത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായതോടെ രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരം കുറയാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരമായ 70,488 കോടി ഡോളറിലെത്തിയിരുന്നു. സ്വർണ വിലയിലെ ഇടിവും തിരിച്ചടിയായി.