ഹോമിയോ മേഖലയ്ക്ക് പ്രാധാന്യം നൽകണം: മന്ത്രി വീണ

Saturday 24 May 2025 12:00 AM IST

തിരുവനന്തപുരം: ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോക ഹോമിയോ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലത്ത് ഹോമിയോപ്പതി രംഗത്ത് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 40 ഡിസ്‌പെൻസറികൾ കൂടി സജ്ജമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോപ്പതി സ്ഥാപനങ്ങൾ സ്ഥാപിച്ചു. 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത് ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി.ബീന, ഡോ. കെ.എസ്.പ്രിയ, ഡോ. ടി.ഡി.ശ്രീകുമാർ, ഡോ. ടി.കെ.വിജയൻ, ഡോ. ആർ.ജയനാരായണൻ, ഡോ. ശോഭാ ചന്ദ്രൻ, ഡോ. വി.കെ.പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.

കേ​ര​ളം​ ​-​ ​ക്യൂ​ബ​ ​സ​ഹ​ക​ര​ണം​:​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ടു

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ,​ ​കാ​യി​ക​ ​രം​ഗ​ത്തെ​ ​സ​ഹ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​വും​ ​ക്യൂ​ബ​യും​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ടു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​ക്യൂ​ബ​ൻ​ ​അം​ബാ​സ​ഡ​ർ​ ​ജു​വാ​ൻ​ ​കാ​ർ​ലോ​സ് ​മാ​ർ​സ​ൻ​ ​അ​ഗ്യൂ​ലേ​ര​യും​ ​കാ​യി​ക​ ​യു​വ​ജ​ന​കാ​ര്യ​ ​ഡ​യ​റ​ക്ട​ർ​ ​പി.​ ​വി​ഷ്ണു​രാ​ജു​മാ​ണ് ​ഒ​പ്പു​വ​ച്ച​ത്.​ ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ക്യൂ​ബ​ൻ​ ​അം​ബാ​സ​ഡ​റും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എ.​ ​ജ​യ​തി​ല​കും​ ​ധാ​ര​ണാ​പ​ത്രം​ ​കൈ​മാ​റി. ബോ​ക്സിം​ഗ് ​പ​രി​ശീ​ല​ന​ ​ക്യാ​മ്പു​ക​ൾ,​ ​വോ​ളി​ബോ​ൾ​ ​സ്റ്റു​ഡ​ന്റ് ​എ​ക്സ്‌​ചേ​ഞ്ച് ​പ​രി​പാ​ടി,​ ​സ്‌​പോ​ർ​ട്സ് ​അ​ന​ലി​റ്റി​ക്സ് ​വ​ർ​ക്ക്‌​ഷോ​പ്പ്,​ ​ചെ​സ് ​എ​ക്സ്‌​പോ​ഷ​ർ​ ​ഫെ​സ്റ്റി​വ​ൽ​ ​എ​ന്നി​വ​ ​സം​ഘ​ടി​പ്പി​ക്കും.