കുഫോസിന്റെ വളർച്ചയ്ക്ക് യൂറോപ്യൻ യൂണിയനെ സമീപിക്കും
Saturday 24 May 2025 12:00 AM IST
തിരുവനന്തപുരം: നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ച കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ബൃഹത്തായ പദ്ധതി യൂറോപ്യൻ യൂണിയന് സമർപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.സി.എ.ആർ., യു.ജി.സി, എ.ഐ.സി.ടി.ഇ എന്നിവയുടെ അംഗീകാരം ലഭിച്ച പ്രോഗ്രാമുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ഏക സ്‌പെഷലൈസ്ഡ് സർവകലാശാലയാണ് കുഫോസ്. ആർട്ടിക് പഠനങ്ങൾക്കായി രൂപീകരിക്കപ്പെട്ടിട്ടുള്ള യു- ആർട്ടിക് കൂട്ടായ്മയിൽ അംഗത്വം ലഭിച്ചിട്ടുള്ള കുഫോസ് കണ്ടൽ ഗവേഷണങ്ങൾക്കായി പുതുവൈപ്പ് കേന്ദ്രീകരിച്ച് ആഗോള കണ്ടൽ ഗവേഷണകേന്ദ്രം സ്ഥാപിക്കും.