കരിദിനാചരണവും പ്രതിഷേധ പ്രകടനവും

Saturday 24 May 2025 12:35 AM IST
യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടത്തിയ പ്രതിഷേധ പ്രകടനം

കുന്നത്തൂർ: പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ ദിനത്തിൽ യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷനായി. നേതാക്കളായ ഇടവനശേരി സുരേന്ദ്രൻ,തോപ്പിൽ ജമാലുദ്ദീൻ,ബിജു മൈനാഗപ്പള്ളി,ഉല്ലാസ് കോവൂർ,രവി മൈനാഗപ്പള്ളി,തോമസ് വൈദ്യൻ,പി.കെ.രവി,വി.വേണുഗോപാല കുറുപ്പ്, എഡ്വേർഡ്, വൈ.ഷാജഹാൻ, കാരയ്ക്കാട്ട് അനിൽ,വിജയദേവൻ പിള്ള, ഖുറൈഷി,തുണ്ടിൽ നിസാർ,തുണ്ടിൽ നൗഷാദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഹാഷിം സുലൈമാൻ, അരവിന്ദാക്ഷൻ പിള്ള, എം.വൈ നിസാർ,ഗോപൻ,കടപുഴ മാധവൻ പിള്ള,ആർ.ഡി.പ്രകാശ്, സൈമൺ വർഗീസ്,.പ്രസന്നൻ വില്ലാടൻ,നളിനാക്ഷൻ,ചക്കുവള്ളി നസീർ,പത്മാസുന്ദരൻപിള്ള,സുബൈർ പുത്തൻപുര,ജയശ്രീ രമണർ,നകുല രാജൻ,ഷിബു മൺറോ,ശശിധരൻ,ബീനാ കുമാരി,ജയശ്രീ,തടത്തിൽ സലീം,ലാലി ബാബു എന്നിവർ നേതൃത്വം നൽകി.