ഇ.ഡി ഒതുക്കിയ കേസുകൾ തേടി വിജിലൻസ് ഇറങ്ങി ഇടനിലക്കാർ വാങ്ങിയത് ഒരു കോടി മുതൽ മൂന്നു കോടിവരെ ഇരകളായ വൻതോക്കുകൾക്ക് മൗനം ഇ.ഡിയെ വെട്ടിലാക്കുന്ന ഫോൺ സംഭാഷണം പുറത്ത്

Saturday 24 May 2025 12:35 AM IST

കൊച്ചി: ഇ.ഡിയുടെ മുന്നിലുള്ള കേസുകൾ ഒതുക്കിതീർക്കാൻ ഇടനിലക്കാർ ഒരു കോടി മുതൽ മൂന്നുകോടി രൂപവരെ വാങ്ങിയിട്ടുണ്ടെന്ന വിവിരം വിജിലൻസിന് ലഭിച്ചു. ഇതു നൽകിയവരെ തിരിച്ചറിഞ്ഞെങ്കിലും പരാതി നൽകാൻ തയ്യാറായിട്ടില്ല. തുറന്നു പറയാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇ.ഡി.ഒതുക്കിയ മറ്റു കേസുകളും കണ്ടെത്തി കോഴ ഇടപാട് പുറത്തുകൊണ്ടുവരാനാണ് വിജിലൻസ് നീക്കം.

സ്വമേധയാ പരാതി നൽകിയ കശുഅണ്ടി വ്യവസായി അനീഷ് ബാബു ഇടനിലക്കാരനുമായി നടത്തിയ ഫോൺ സംഭാഷണം വിജിലൻസിന് കൈമാറിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് മറ്റു കേസുകളിലേക്ക് നീങ്ങുന്നത്. ഫോൺ സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. അനീഷ് ബാബുവിനോട് രണ്ടുകോടിരൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒന്നാംപ്രതിയായ ഇ.ഡി അസി.ഡയറക്ടർ ശേഖർകുമാറിനെ കുരുക്കാനുള്ള തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടില്ല. രണ്ടുകോടി കൈക്കൂലിയായി അനീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ടോക്കൺ തുകയായി 30 ലക്ഷം തയ്യാറാക്കി വയ്ക്കാൻ വിൽസൺ പറയുന്നതാണ് സംഭാഷണത്തിലുള്ളത്.

#ഏതാണ് ആ വലിയ കേസ് ? '' ഒരു വലിയ കേസുകൂടി വന്നിട്ടുണ്ട്. അത് അവസാനം എന്റെ അടുത്തുതന്നെ എത്തും'' ഫോൺ സംഭാഷണത്തിൽ വിൽസൺ പറയുന്ന ഈ വലിയ കേസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിജിലൻസ്.

കഴിഞ്ഞ ഒരു വർഷം ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാൽ ഇക്കാര്യങ്ങളടക്കം പരിശോധിക്കാനാകാം.

``പിണറായിയുടെ മോളെ വരെ

മുട്ടുകുത്തിക്കുന്ന ടീമാണ്``

(ഇടനിലക്കാരൻ വിൽസണും പരാതി നൽകിയ വ്യവസായി

അനീഷ് ബാബുവും നടത്തിയ ഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗം)

വിൽസൺ: അവർക്ക് നേട്ടം ഉണ്ടായാൽ ഒരു പ്രശ്‌നവുമില്ല. 30 ലക്ഷം ടോക്കൺ റെഡിയാക്കൂ

അനീഷ്: എത്ര രൂപയാണെങ്കിൽ എല്ലാം ഓക്കെയാണ് ?

വിൽസൺ: പ്രോപ്പർട്ടി അറ്റാച്ച്‌മെന്റ് ചെയ്താൽ എല്ലാം തീരും.

അനീഷ്: പ്രശ്‌നമുണ്ടാക്കില്ലെന്ന് എന്താണ് ഉറപ്പ്

വിൽസൺ: വിളിച്ചുപറയാം നിങ്ങൾ ഓക്കെയാണെന്ന്

അനീഷ്: നിങ്ങൾക്ക് ഇത് സെറ്റിൽ ചെയ്യണമോയെന്ന് ഡയറക്ടർ ചോദിച്ചു

വിൽസൺ: ഡയറക്ടർക്ക് മലയാളം അറിയില്ല. സെറ്റിൽ ചെയ്താൽ ഞാനായിരിക്കും വിളിക്കുക. മറിച്ച് പറഞ്ഞാൽ അവർ നിങ്ങളെ പൂട്ടിക്കളയും. പിണറായി വിജയന്റെ മോളെ വരെ മുട്ടുകുത്തിക്കുന്ന ടീമാണ്. തിരുവനന്തപുരം സ്വദേശിക്ക് നേരത്തെ പണി കിട്ടിയതാണ്. കോടതിയിൽപ്പോയി ചൊറിയാൻനിന്നു. അവനെ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യാൻ പോവുകയാണ്. ഫൈറ്റ് ചെയ്യണമെങ്കിൽ ചെയ്യാം

അനീഷ് : നമുക്ക് അങ്ങനെ ഒരു അടിവേണ്ട

വിൽസൺ: പണം ഡിപ്പാർട്ട്‌മെന്റിലേക്കാണ്‌ പോകുന്നത്. ഈ അടുത്തകാലത്ത് ഒരെണ്ണം സെറ്റിൽചെയ്ത് കൊടുത്തു. ഒരു വലിയ കേസുകൂടി വന്നിട്ടുണ്ട്. അത് അവസാനം എന്റെ അടുത്തുതന്നെ എത്തും

`` കോഴ വാങ്ങുന്ന ഇടനിലക്കാർക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ല. ചോദ്യംചെയ്യാൻ ഒരാഴ്ച സമയമുണ്ട്. ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട ഫയലി​നായി​ ഇ.ഡിക്ക് നോട്ടീസ് നൽകി. കിട്ടുമെന്നാണ് പ്രതീക്ഷ.''

എസ്. ശശിധരൻ.

വിജിലൻസ് എസ്.പി

ഇ.​ഡി​ ​അ​സി.​ ​ഡ​യ​റ​ക്ട​റു​ടെ മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി​:​ ​കേ​സ് ​ഒ​തു​ക്കാ​ൻ​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​മു​ഖേ​ന​ ​ര​ണ്ടു​കോ​ടി​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ​ആ​രോ​പി​ച്ചു​ള്ള​ ​വി​ജി​ല​ൻ​സ് ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​അ​സി.​ ​ഡ​യ​റ​ക്ട​ർ​ ​ശേ​ഖ​ർ​കു​മാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​ന​ൽ​കി.​ ​നി​ര​പ​രാ​ധി​യാ​ണെ​ന്നും​ ​ഗൂ​ഢോ​ദ്ദേ​ശ്യ​ത്തോ​ടെ​ ​കേ​സി​ൽ​ ​കു​ടു​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണെ​ന്നും​ ​ആ​രോ​പി​ച്ചാ​ണ് ​ഹ​ർ​ജി.​ ​പ​രാ​തി​ക്കാ​ര​നാ​യ​ ​ക​ശു​അ​ണ്ടി​ ​വ്യ​വ​സാ​യി​ ​അ​നീ​ഷ്ബാ​ബു​ ​ഇ.​ഡി​ ​കേ​സി​ൽ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​നാ​ണ് ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്ന് ​കു​റ​ഞ്ഞ​വി​ല​യ്ക്ക് ​ക​ശു​അ​ണ്ടി​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യാ​മെ​ന്ന് ​പ​റ​ഞ്ഞ് ​പ​ല​ ​വ്യാ​പാ​രി​ക​ളി​ൽ​നി​ന്നാ​യി​ ​കോ​ടി​ക​ൾ​ ​ത​ട്ടി​യെ​ന്ന​ ​കേ​സി​ൽ​ 2021​ ​മു​ത​ൽ​ ​ഇ.​ഡി​യു​ടെ​ ​സ​മ​ൻ​സ് ​നേ​രി​ടു​ന്ന​ ​ആ​ളാ​ണ് ​അ​നീ​ഷ്.​ ​വി​വി​ധ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ ​അ​ഞ്ചു​ ​കേ​സു​ക​ളു​ണ്ട്.​ 2021​ൽ​ ​ഇ.​ഡി​ ​കേ​സെ​ടു​ത്ത​ശേ​ഷം​ ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ​വ​ഴു​തി​മാ​റാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​പ​രാ​തി​ക്കാ​ര​നു​മാ​യോ​ ​കേ​സി​ലെ​ ​ര​ണ്ടാം​പ്ര​തി​ ​വി​ൻ​സ​ണു​മാ​യോ​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​ബ​ന്ധ​മി​ല്ല.​ ​അ​ക്കൗ​ണ്ട് ​ഇ​ട​പാ​ടു​ക​ളോ​ ​മ​റ്റു​ ​തെ​ളി​വു​ക​ളോ​ ​ഇ​ല്ലെ​ന്നും​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പി.​ ​വി​ജ​യ​ഭാ​നു​ ​മു​ഖേ​ന​ ​സ​മ​ർ​പ്പി​ച്ച​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​പേ​ക്ഷ​യി​ൽ​ ​പ​റ​യു​ന്നു.​ ​അ​ടു​ത്ത​ദി​വ​സം​ ​പ​രി​ഗ​ണി​ക്കും.