മുഖ്യമന്ത്രിയെ പുകഴ്‌ത്തി ഇ.പിയുടെ കുറിപ്പ്

Saturday 24 May 2025 12:36 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നാണ് ഇ.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

''കനൽ നിറഞ്ഞ വഴികളിലൂടെ പൊരുതി മുന്നേറിയ പ്രിയ സഖാവ് എൺപതാം ജന്മദിനത്തിലെത്തി നിൽക്കുമ്പോൾ ഓരോ മലയാളിയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. നവകേരള സൃഷ്ടിയുടെ പുത്തൻ പന്ഥാവ് രചിച്ച് ചരിത്രമായി മാറിയ ഒൻപത് വർഷമാണ് കടന്നുപോയത്. മഹാപ്രതിസന്ധികളുടെ പത്മവ്യൂഹങ്ങൾ ഓരോന്നായി ഭേദിച്ച് പ്രോജ്വല വിജയത്തിന്റെ പെരുമ്പറകൾ മുഴക്കിയ വിജയഗാഥയാണ് നാം കണ്ടത്. ബദൽ രേഖ കാലത്ത് കണ്ണൂർ ജില്ലയിൽ പാർട്ടിയെ കരുത്തോടെ പിടിച്ചു നിറുത്തിയത് പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു.'' എന്നിങ്ങനെ തുടരുന്ന നീണ്ട കുറിപ്പാണ് ഇ.പി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.